ഉള്ളടക്കം ഒഴിവാക്കുക
  • ഹോം
    • സ്വകാര്യമായി സന്ദേശം അയയ്‌ക്കുകബന്ധം നിലനിർത്തൂഗ്രൂപ്പുകളിൽ കണക്‌റ്റ് ചെയ്യുകനിങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കൂബിസിനസ്സിനായുള്ള WhatsApp
  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
  • ഡൗൺലോഡ് ചെയ്യുക
ഡൗൺലോഡ് ചെയ്യുക
നിബന്ധനകളും സ്വകാര്യതാ നയവും2025 © WhatsApp LLC
WhatsApp പ്രധാന പേജ്WhatsApp പ്രധാന പേജ്
    • സ്വകാര്യമായി മെസേജ് അയയ്ക്കൂ

      ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യലും സ്വകാര്യതാ നിയന്ത്രണങ്ങളും.

    • ബന്ധം നിലനിർത്തൂ

      ലോകമെമ്പാടും സൗജന്യമായി* സന്ദേശം അയയ്ക്കുകയും വിളിക്കുകയും ചെയ്യൂ.

    • ഗ്രൂപ്പുകളിൽ കണക്‌റ്റ് ചെയ്യുക

      ഗ്രൂപ്പ് സന്ദേശമയയ്‌ക്കൽ എളുപ്പമായിരിക്കുന്നു.

    • നിങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കൂ

      സ്റ്റിക്കറുകൾ, വോയ്‌സ്, GIF-കൾ എന്നിവയിലൂടെയും മറ്റും അത് പറയൂ.

    • WhatsApp ബിസിനസ്

      ലോകത്തെവിടെയുമുള്ള നിങ്ങളുടെ ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിക്കൂ.

  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
  • ആപ്പുകൾ
ലോഗിൻ ചെയ്യുകഡൗൺലോഡ് ചെയ്യുക

WhatsApp ചാനലുകൾക്കുള്ള അനുബന്ധ സേവന നിബന്ധനകൾ

പ്രാബല്യത്തിൽ വരുന്ന തീയതി: 2023 മെയ് 25

WhatsApp ചാനലുകൾ നിങ്ങൾക്ക് WhatsApp നൽകുന്ന "സേവനങ്ങളിൽ" ഒന്നാണ്. ചാനലുകൾക്കായുള്ള ഈ അനുബന്ധ സേവന നിബന്ധനകൾ ("അനുബന്ധ നിബന്ധനകൾ") WhatsApp സേവന നിബന്ധനകൾക്ക് അനുബന്ധമായുള്ളതാണ് , ഒപ്പം അവ ഒരുമിച്ച് നിങ്ങളുടെ ചാനലുകളുടെ ഉപയോഗത്തിനും ബാധകമാണ്. അനുബന്ധ നിബന്ധനകളുടെ നിബന്ധനകളും വ്യവസ്ഥകളും പ്രാമുഖ്യം നേടുകയും നിങ്ങളുടെ ചാനലുകളുടെ ഉപയോഗത്തിന് ബാധകമാകുകയും ചെയ്യും. ഈ അനുബന്ധ നിബന്ധനകളിലെ ഒന്നും WhatsApp സേവന നിബന്ധനകൾ അല്ലെങ്കിൽ അവയിൽ പരാമർശിക്കുന്ന ഏതെങ്കിലും അധിക നിബന്ധനകൾ അല്ലെങ്കിൽ നയങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള ഞങ്ങളുടെ ഏതെങ്കിലും അവകാശങ്ങളെ പരിമിതപ്പെടുത്തുന്നില്ല.

WhatsApp ചാനലുകളുടെ സ്വകാര്യതാ നയംWhatsApp സ്വകാര്യതാ നയത്തിന് അനുബന്ധമായിരിക്കുകയും നിങ്ങൾ ചാനലുകൾ ഉപയോഗിക്കുമ്പോൾ ഞങ്ങൾ വിവരങ്ങൾ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും പങ്കിടുന്നതും എങ്ങനെയെന്ന് വിശദീകരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ സ്വകാര്യത ചോയ്‌സുകൾ അവലോകനം ചെയ്യാൻ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ക്രമീകരണത്തിലേക്ക് പോകുകയും ചെയ്യാം. നിങ്ങളുടെ ചാനലുകളുടെ ഉപയോഗം നിങ്ങളുടെ സ്വകാര്യ WhatsApp സന്ദേശങ്ങളുടെ സ്വകാര്യതയെ ബാധിക്കില്ല, അത് WhatsApp സ്വകാര്യതാ നയത്തിൽ വിവരിച്ചിരിക്കുന്നത് പോലെ ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്തത് ആയി തുടരും.

WhatsApp ചാനലുകളെക്കുറിച്ച്

മറ്റ് WhatsApp ഉപയോക്താക്കൾ പങ്കിടുന്ന പ്രസക്തവും സമയോചിതവുമായ അപ്‌ഡേറ്റുകൾ കാണാനും അവയുമായി സംവദിക്കാനും നിങ്ങളെ അനുവദിക്കുന്ന, നിരവധി പേർക്കായി ഒരാൾ പങ്കിടുന്ന ബ്രോഡ്‌കാസ്റ്റ് സേവനമാണ് ചാനലുകൾ. അപ്‌ഡേറ്റുകൾ പങ്കിടാൻ നിങ്ങൾക്ക് ഒരു ചാനൽ സൃഷ്‌ടിക്കാം, അത് ആർക്കും കണ്ടെത്താനും പിന്തുടരാനും കാണാനും കഴിയും. നിങ്ങൾ ചാനലുകളിൽ പങ്കിടുന്ന ഉള്ളടക്കം WhatsApp-നും ഞങ്ങളുടെ ഉപയോക്താക്കൾക്കും ദൃശ്യമാകും. നിങ്ങളുടെ രാജ്യത്തെയോ പ്രാദേശിക ഭാഷയോ അടിസ്ഥാനമാക്കി നിങ്ങൾക്ക് പിന്തുടരാൻ താൽപ്പര്യമുള്ള ചാനലുകളും ഞങ്ങൾ പട്ടികപ്പെടുത്തിയേക്കാം.

ചാനലുകളുടെ നിയമാനുസൃതവും സ്വീകാര്യവുമായ ഉപയോഗം.

നിയമാനുസൃതവും, അധികാരപ്പെടുത്തിയതും, സ്വീകാര്യവുമായ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമേ ചാനലുകൾ ആക്സസ്സ് ചെയ്യാനും ഉപയോഗിക്കാനും പാടുള്ളൂ. ചാനൽ അഡ്‌മിനുകൾക്കാണ് അവരുടെ ചാനലുകളിലെ ഉള്ളടക്കത്തിനുള്ള ഉത്തരവാദിത്തം, ഒപ്പം അവരെ പിന്തുടരുന്നവർക്ക് പ്രായത്തിന് അനുയോജ്യവും സുരക്ഷിതവുമായ അനുഭവം അവർ നിലനിർത്തേണ്ടതുണ്ട്. ചാനലുകളിൽ ഉപയോക്താക്കൾ ചെയ്യുന്നതോ പറയുന്നതോ ആയ കാര്യങ്ങൾ ഞങ്ങൾ നിയന്ത്രിക്കില്ല, അവരുടെ (അല്ലെങ്കിൽ നിങ്ങളുടെ) പ്രവൃത്തികൾക്കോ പെരുമാറ്റത്തിനോ (ഓൺലൈനോ ഓഫ്‌ലൈനോ ആകട്ടെ) അല്ലെങ്കിൽ ഉള്ളടക്കത്തിനോ (നിയമവിരുദ്ധമോ ആക്ഷേപകരമോ ആയ ഉള്ളടക്കം ഉൾപ്പെടെ) ഞങ്ങൾ ഉത്തരവാദികളല്ല.

WhatsApp ചാനലുകളുടെ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടെ എന്നാൽ അവയിൽ മാത്രമായി പരിമിതപ്പെടുത്താതെ, ഞങ്ങളുടെ സേവനങ്ങളുടെ നിങ്ങളുടെ ഉപയോഗത്തിന് ബാധകമായ ഈ അനുബന്ധ നിബന്ധനകൾ അല്ലെങ്കിൽ മറ്റ് നിബന്ധനകളും നയങ്ങളും ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ചാനൽ അഡ്മിനുകൾ ഏർപ്പെടരുത്. ഇതിൽ ഉൾപ്പെടുന്നത്:

  • നിയമവിരുദ്ധ പ്രവർത്തനം
  • ആളുകൾക്ക് ഗുരുതരമായ ദോഷം വരുത്തിയേക്കാവുന്ന പ്രവർത്തനം
  • WhatsApp-ന്റെ ഉപയോക്തൃ വൃന്ദത്തിന്റെ പ്രായത്തിന് അനുയോജ്യമല്ലാത്ത പ്രവർത്തനം
  • വഞ്ചനാപരമായ പ്രവർത്തനം
  • റിപ്പോർട്ടിംഗ്, ഉള്ളടക്കം നീക്കം ചെയ്യൽ, പരിഹരിക്കൽ

    WhatsApp ഉപയോക്താക്കൾക്ക് അവരുടെ അവകാശങ്ങൾ അല്ലെങ്കിൽ ഞങ്ങളുടെ നിബന്ധനകളും നയങ്ങളും ലംഘിക്കാൻ സാധ്യതയുള്ള ഏതെങ്കിലും ചാനലോ നിർദ്ദിഷ്ട അപ്‌ഡേറ്റോ റിപ്പോർട്ടുചെയ്യാനാകും. WhatsApp-ൽ എങ്ങനെ റിപ്പോർട്ട് ചെയ്യാമെന്നും ബ്ലോക്ക് ചെയ്യാമെന്നും നിങ്ങൾക്ക് ഇവിടെ കൂടുതലറിയാനാകും.

    WhatsApp സേവന നിബന്ധനകൾ, ഈ അനുബന്ധ നിബന്ധനകൾ, ഞങ്ങളുടെ നയങ്ങൾ (WhatsApp ചാനലുകളുടെ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടെ) എന്നിവ ലംഘിക്കുന്നതോ അല്ലെങ്കിൽ ഞങ്ങൾക്ക് അങ്ങനെ ചെയ്യാൻ നിയമപ്രകാരം അനുവദനീയമായതോ അങ്ങനെ ചെയ്യാൻ ആവശ്യപ്പെടുന്നതോ ആയ സാഹചര്യങ്ങളിൽ, ചാനലുകളിൽ പങ്കിട്ട ഏതെങ്കിലും ഉള്ളടക്കം അല്ലെങ്കിൽ വിവരങ്ങൾ എന്നിവ WhatsApp നീക്കം ചെയ്യാം, പങ്കിടുന്നത് തടയാം അല്ലെങ്കിൽ ആക്‌സസ് പരിമിതപ്പെടുത്തിയേക്കാം. ചില ഫീച്ചറുകളിലേക്കുള്ള ആക്‌സസ് ഞങ്ങൾ നീക്കംചെയ്യുകയോ നിയന്ത്രിക്കുകയോ ചെയ്യാം, ഒരു അക്കൗണ്ട് പ്രവർത്തനരഹിതമാക്കുകയോ താൽക്കാലികമായി നിർത്തുകയോ ചെയ്യാം, അല്ലെങ്കിൽ ഞങ്ങളുടെ സേവനങ്ങളെയും ഉപയോക്താക്കളെയും പരിരക്ഷിക്കുന്നതിന് നിയമപാലകരുമായി ബന്ധപ്പെടാം. WhatsApp സേവന നിബന്ധനകളിലുംWhatsApp സ്വകാര്യതാ നയത്തിലും വിവരിച്ചിരിക്കുന്നതുപോലെ, WhatsApp-ലുടനീളമുള്ള സുരക്ഷ, ഭദ്രത, സമഗ്രത എന്നിവ ഉറപ്പാക്കാൻ Meta കമ്പനികൾ ഉൾപ്പെടെയുള്ള മൂന്നാം കക്ഷി സേവന ദാതാക്കളുമായി ഞങ്ങൾ സഹകരിച്ച് പ്രവർത്തിച്ചേക്കാം.

    WhatsApp സേവന നിബന്ധനകൾക്ക് അനുസൃതമായി, മുഴുവൻ സേവനത്തിലേക്കുമുള്ള നിങ്ങളുടെ ആക്സസ് അവസാനിപ്പിക്കാനുള്ള അവകാശം WhatsApp-ൽ നിക്ഷിപ്തമാണ്. എല്ലാ അധികാരപരിധിയിലും ഞങ്ങളുടെ നയങ്ങൾ ഒരുപോലെ പ്രയോഗിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നുണ്ടെങ്കിലും, ചില അധികാരപരിധികളിൽ ബാധകമായ നിയമങ്ങൾക്ക് കീഴിൽ പ്രത്യേക ആവശ്യകതകൾ ഉണ്ടായിരിക്കാം, അവിടങ്ങളിൽ വ്യത്യസ്‌തമായ നിയമനിർവ്വഹണ രീതികൾ ആവശ്യമായി വരാം.

    ലൈസൻസുകൾ

    ചാനലുകൾ നൽകാൻ ഞങ്ങൾക്ക് നിങ്ങളിൽ നിന്ന് ചില അനുമതികൾ ആവശ്യമാണ്. WhatsApp സേവന നിബന്ധനകളിൽ (<WhatsApp-നുള്ള നിങ്ങളുടെ ലൈസൻസ്>) നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന ലൈസൻസിൽ നിങ്ങൾ WhatsApp ചാനലുകളിൽ പങ്കിടുന്ന ഉള്ളടക്കം ഉൾപ്പെടുന്നു.

    പ്രവർത്തനക്ഷമത മാറിയേക്കാം അല്ലെങ്കിൽ പരിമിതമായിരിക്കാം

    ചാനലുകളുടെ പ്രവർത്തനക്ഷമതയും കൂടാതെ/അല്ലെങ്കിൽ പ്രകടനവും കാലക്രമേണ മാറിയേക്കാം. ഞങ്ങൾ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുകയോ പരിധികൾ ഏർപ്പെടുത്തുകയോ സസ്പെൻഡ് ചെയ്യുകയോ ഇല്ലാതാക്കുകയോ മാറ്റുകയോ ആക്സസ് നിയന്ത്രിക്കുകയോ ചാനലുകളുടെ നിലവിലുള്ള ചില ഫീച്ചറുകളോ ഏതെങ്കിലും ഭാഗമോ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യാം. ഞങ്ങൾ ചാനലുകളുടെ പരിമിതമായ പതിപ്പുകൾ ഓഫർ ചെയ്തേക്കാം, ഈ പതിപ്പുകൾക്ക് പരിമിതമായ ഫീച്ചറുകളോ മറ്റ് പരിമിതികളോ ഉണ്ടായിരിക്കാം. ഒരു ഫീച്ചർ അല്ലെങ്കിൽ ഉള്ളടക്കം ഇനി ലഭ്യമല്ലെങ്കിൽ, അത്തരം ഫീച്ചറുമായോ ഉള്ളടക്കവുമായോ ബന്ധപ്പെട്ട് നിങ്ങൾ സൃഷ്‌ടിച്ചതോ നൽകിയതോ ആയ വിവരങ്ങളോ ഡാറ്റയോ ഉള്ളടക്കമോ ഇല്ലാതാക്കപ്പെടുകയോ ആക്‌സസ് ചെയ്യാനാകാതെ വരികയോ ചെയ്‌തേക്കാം.

    ഈ അനുബന്ധ നിബന്ധനകൾ അപ്ഡേറ്റ് ചെയ്യൽ

    ഞങ്ങൾ‌ ഈ അനുബന്ധ നിബന്ധനകൾ‌ ഭേദഗതി ചെയ്യുകയോ നവീകരിക്കുകയോ ചെയ്യാം. ഞങ്ങളുടെ അനുബന്ധ നിബന്ധനകളിലെ നിർണ്ണായക ഭേദഗതികളുടെ ഉചിതമായ അറിയിപ്പ് ഞങ്ങൾ നിങ്ങൾക്ക് നൽകുന്നതായിരിക്കും , കൂടാതെ ഞങ്ങളുടെ അനുബന്ധ നിബന്ധനകളുടെ മുകളിൽ “അവസാനം പരിഷ്‌ക്കരിച്ച” തീയതി രേഖപ്പെടുത്തുകയും ചെയ്യുന്നതായിരുക്കും. ചാനലുകളുടെ തുടർച്ചയായ ഉപയോഗം, ഭേദഗതി വരുത്തിയ ഞങ്ങളുടെ അനുബന്ധ നിബന്ധനകൾ നിങ്ങൾ അംഗീകരിച്ചതായി സ്ഥിരീകരിക്കുന്നു. നിങ്ങൾ ചാനലുകൾ ഉപയോഗിക്കുന്നത് തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, പക്ഷേ ഞങ്ങളുടെ ഭേദഗതി ചെയ്യപ്പെട്ട അനുബന്ധ നിബന്ധനകൾ നിങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കിക്കൊണ്ട് ചാനലുകൾ അല്ലെങ്കിൽ‌ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കേണ്ടതാണ്.

    ഡൗൺലോഡ് ചെയ്യുക
    WhatsApp പ്രധാന ലോഗോ
    WhatsApp പ്രധാന ലോഗോ
    ഡൗൺലോഡ് ചെയ്യുക
    ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ
    ഫീച്ചറുകൾബ്ലോഗ്സുരക്ഷബിസിനസ്സിനായുള്ളത്
    ഞങ്ങൾ ആരാണ്
    ഞങ്ങളെ കുറിച്ച്കരിയറുകൾബ്രാൻഡ് കേന്ദ്രംസ്വകാര്യത
    WhatsApp ഉപയോഗിക്കുക
    AndroidiPhoneMac/PCWhatsApp വെബ്
    സഹായം ആവശ്യമുണ്ടോ?
    ഞങ്ങളെ കോൺടാക്‌റ്റ് ചെയ്യുകസഹായ കേന്ദ്രംആപ്പുകൾസുരക്ഷാ ഉപദേശകർ
    ഡൗൺലോഡ് ചെയ്യുക

    2025 © WhatsApp LLC

    നിബന്ധനകളും സ്വകാര്യതാ നയവും
    സൈറ്റ്മാപ്പ്